കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എകെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എകെ ആന്റണി മന്ത്രിസഭയില്‍ 1995 മെയ് 03 മുതല്‍ ഭക്ഷ്യം, പൊതുവിതരണം വകുപ്പായിരുന്നു രാമചന്ദ്രന് മാസ്റ്റര്‍ കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു.
2006 ജനുവരി 14 ന് രാജിവെച്ചു. മൂന്ന് തവണ ബത്തേരിയില്‍ നിന്നും മൂന്ന് തവണ കല്‍പ്പറ്റയില്‍ നിന്നും എംഎല്‍എ ആയി. കോഴിക്കോട് റൂറല്‍ ഡിസിസി പ്രസിഡണ്ടായിരുന്നു. കേണിച്ചിറയില്‍ സ്കൂള്‍ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ചത്. വയനാട്ടില്‍ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്.
Discussion about this post