കൊച്ചി: വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനെയും അമ്മയെയും അണിയിച്ചൊരുക്കി കപ്പിള്‍ ഫോട്ടോഷൂട്ട് നടത്തി സന്തോഷം നല്കി മേയ്ക്കപ്പ് മാനായ മകന്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുകഴിഞ്ഞു. ജോ എന്ന യുവാവാണ് തന്റെ മാതാപിതാക്കളുടെ സന്തോഷത്തിനായി കിടിലന്‍ ചിത്രങ്ങള്‍ എടുത്തത്.
നല്ല പ്രായത്തില്‍ അണിഞ്ഞൊരുങ്ങാന്‍ സാധിക്കാത്തതിന്റെ വിഷമമാണ് ഈ പ്രായത്തില്‍ മകന് ജോ നിറവേറ്റിയിരിക്കുന്നത്. വിവാഹ വാര്‍ഷിക ദിനത്തിലാണ് ഈ സന്തോഷം ജോ തന്റെ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത്. ചിത്രം സോഷ്യല്‍മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
MyAppanAmma❤️
ഞാൻ തിരഞ്ഞെടുത്ത പ്രൊഫഷനായ മേക്കപ്പ് ജോലി ചെയ്യാൻ തുടങിയപ്പോൾ മുതലുള്ള ഒരു ആഗ്രഹം ആയിരുന്നു ..എൻറ്റെ അച്ചനും അമ്മയെയും മേക്കപ്പ് ചെയ്തു ഫോട്ടോ ഷൂട്ട് ചെയ്യണമെന്നുള്ളത് ..ഇന്ന് അത് എന്ദായാലും സാധിച്ചു, അച്ചാച്ചൻറ്റെയും അമ്മയുടെയും വിവാഹ വാർഷികമായിരുന്നു, അവർക്ക് ഒരു Surprise ഗിഫ്റ്റായിരുന്നു ഈ ഫോട്ടോഷൂട്ട്,
ഞാൻ സാധാരണ വെഡ്ഡിംങ് മേക്കപ്പ് വർക്കിന് പോകുമ്പോൾ ,ബ്രൈഡിൻറ്റെ അച്ചനും അമ്മയുമൊക്കെ മേക്കപ്പ് ചെയ്യിക്കാറുണ്ട്, അപ്പോഴേ ഞാൻ എൻറ്റെ Parents സിനെ ഒരുക്കുവാൻ ആഗ്രഹിച്ചിരുന്നു, എൻറ്റെ അച്ചനും അമ്മയും ഒരു പരിചയം ഇല്ലാത്തതായിരുന്നു മേക്കപ്പ്. മേക്കപ്പ് ചെയ്തു ഒരുക്കുക എന്നതിലുപരി അവരുടെ ഒന്നിച്ചുള്ള couples Pics എടുക്കുക എന്നതായിരുന്നു ആഗ്രഹം, അതുകൊണ്ട് വളരെ സിംപിൾ ആയിട്ടാണ് രണ്ടുപേർക്കും മേക്കപ്പ് (SkintoneMakeup) ചെയ്തത്,
അമ്മയുടെയും അച്ചൻറ്റെയും കല്ലൃാണ സമയത്ത് ഉള്ള ഒരു ഫോട്ടോ പോലും ഇല്ലായിരുന്നു ,(അന്നത്തെ അവരുടെ സാഹചരൃം അതായിരുന്നു) ,അതുകൊണ്ട് ഞാൻ ഒത്തിരി ആഗ്രഹിച്ചതായിരുന്നു ഈ ഷൂട്ട്, ആദൃം രണ്ടുപേർക്കും കുറച്ചു ചമ്മലും പരിഭ്രമം ഉണ്ടായിരുന്നെങ്കിലും പിന്നീട് നന്നായി ഫോട്ടോഗ്രാഫർ പറഞ്ഞപോലെ പോസ് ചെയ്തു, അതിനാൽ ഈ ഫോട്ടോഷൂട്ട് ഭയങ്കര രസമായിരുന്നു, അവർക്ക് ഒരു പുതിയ അനുഭവും
വിവാഹവാർഷികത്തിന് ഡ്രസ്സ് എടുക്കുവാനും അത് ഡിസ്സൈൻ ചെയ്യുവാനും സഹായിച്ചത് എൻറ്റെ ഫ്രണ്ടും സെലിബ്രിറ്റി Costume ഡിസൈനറായ അരുണാണ്, ഫോട്ടോഗ്രാഫിയും വീഡിയോയും സുഹൃത്തായ നിഖിൽ (7LenzWeddPlanners) ആണ്..
CostumeCourtesy #JayalakshmiSilks (SareeAmma)
CostumeStyling Arun Dev
Appan Costume #Devraagh Designe
Photography 7lenz wedd planner
Discussion about this post