കോട്ടയം: പിജെ ജോസഫിനെ വിമര്‍ശിച്ചും പരിഹസിച്ചും ജനപക്ഷം നേതാവ് പിസി ജോര്‍ജ് രംഗത്ത്. ജോസഫ് പറയുന്നത് എല്ലാം അബദ്ധങ്ങളാണെന്നും അതില്‍ എന്ത് ചെയ്യാനാണെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു ജോസഫിനെ വിമര്‍ശിച്ച് പിസി ജോര്‍ജ് രംഗത്തെത്തിയത്.
നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്നാണ് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. ശരദ് പവാറിന്റെ പാര്‍ട്ടിയുടെ ഭാഗമായിത്തന്നെയാണ് മാണി സി കാപ്പന് എത്തുകയെന്നും പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.
എന്നാല്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്നും ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച് യുഡിഎഫിലേക്ക് പോയേക്കാമെന്നാണ് മാണി സി കാപ്പന് തന്നോട് പറഞ്ഞതെന്ന് പിസി ജോര്‍ജ് പറഞ്ഞു. പിജെ ജോസഫിന് ഇപ്പോള്‍ എന്താണ് ബോധോദയമെന്ന് അറിയില്ലെന്നും ജോസഫാണോ യുഡിഎഫിന്റെ കാര്യം തീരുമാനിക്കുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു.
പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെ:
”ഞാന്‍ കാപ്പനുമായി അടുത്ത ബന്ധമുള്ളയാാളാണ്. എന്നോട് പറഞ്ഞു, ഒരു ചര്‍ച്ചയുണ്ട്. അതിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഞാന്‍ പറയില്ല. ചര്‍ച്ചയിലെ കാര്യങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ യുഡിഎഫിലേക്ക് പോയേക്കാമെന്നാണ് എന്നോട് പറഞ്ഞത്. പിജെ ജോസഫിന് ഇപ്പോള്‍ എന്താണ് ബോധോദയമെന്ന് അറിയില്ല. ജോസഫാണോ യുഡിഎഫിന്റെ കാര്യം തീരുമാനിക്കുന്നത്. അദ്ദേഹത്തിന് ചില മനപ്രയാസങ്ങളുണ്ട്. അത് എന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരാഴ്ച കഴിഞ്ഞു പറയാം.
ആ മനപ്രയാസത്തിന് തട എന്ന രീതിയില്‍ ജോസഫ് കേറ്റിയടിച്ചതാണ് ഈ കാര്യങ്ങള്‍. യുഡിഎഫിന്റെ സീറ്റ് നിശ്ചയിക്കുന്നത് ജോസഫാണോ. ജോസഫിന്റെ സീറ്റ് തീരുമാനിക്കാന്‍ തന്നെ ജോസഫിന് പറ്റുന്നില്ല. പിന്നെയാണ് യുഡിഎഫിന്റേത് സീറ്റ് തീരുമാനിക്കുന്നത്. യുഡിഎഫ് കണ്‍വീനറാണ് സ്ഥാനാര്‍ത്ഥിയാരാണെന്ന് പറയുന്നത്. അതില്‍ ജോസഫിന് എന്ത് കാര്യം. ജോസഫിന്റെ കളിയെന്തെന്നാണ് എനിക്കറിയാം. ഇവിടെ വേറെ സ്ഥാനാര്‍ത്ഥി വരുമെന്ന് അദ്ദേഹത്തിന് പേടിയുണ്ട്.
പല ചര്‍ച്ചകളും യുഡിഎഫ് നടത്തുന്നുണ്ട്. അതുകൊണ്ട് ജോസഫ് മുന്‍പേ കേറി എറിഞ്ഞതാണ്. വിവരകേട് എന്ന് അല്ലാതെ എന്ത് പറയാനാണ്. യുഡിഎഫ് തീരുമാനിക്കേണ്ട സീറ്റ് കാര്യം ജോസഫ് കേറി മുന്‍പേ പറഞ്ഞത് എന്തിനാണ്. എന്‍സിപി ഇപ്പോള്‍ യുഡിഎഫില്‍ വന്നിട്ടില്ല. യുഡിഎഫില്‍ വന്നുകഴിഞ്ഞാല്‍ തന്നെ കാപ്പനെ സ്ഥനാര്ത്ഥിയാക്കുമെന്ന് പറയാന്‍ ജോസഫിന് എങ്ങനെ സാധിക്കും. അല്ലെങ്കില്‍ എംഎം ഹസന് പറയട്ടേ. അല്ലെങ്കില്‍ കെപിപിസിസി പ്രസിഡന്റെ പറയട്ടേ, അല്ലെങ്കില്‍ രമേശ് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ പറയട്ടേ.
മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ ജോസഫ് ആരെയോ ബ്ലോക്ക് ചെയ്യാനാണ് കളിക്കുന്നത്. ചെണ്ട അടിക്കാന്‍ പോകുമെന്നാണ് പറയുന്നത്. നാണം വേണ്ടേ. ചെണ്ട സ്വതന്ത്രചിഹ്നമാണ്. ജോസഫിന്റ പാര്‍ട്ടിയേതാ. അവര്‍ മോന്‍സും ജോസഫും സ്വതന്ത്ര എംഎല്‍എമാരാണ്. ഒരു പാര്‍ട്ടി പോലുമല്ല. ഹൈക്കോടതി വിധി പ്രകാരം തെരഞ്ഞെടുപ്പ് കമീഷന് ചിഹ്നവും പാര്‍ട്ടി പേരും ജോസിന് കൊടുത്തു. നേരത്തെ പാര്‍ട്ടിയുണ്ടാക്കി, അതില്‍ ജോസഫ് ഗ്രൂപ്പ് എന്ന് മാത്രമാണ്. മോന്‍സ് പാവം എംഎല്‍എയാണ്.
നല്ല എംഎല്‍എയായിരുന്നു. മോന്‍സിനെ ജോസഫ് നശിപ്പിച്ചു. മുന്‍പ് ഒരിക്കല്‍ പറഞ്ഞു, ഒരു സിനിമ നടനെ ചെണ്ടയടിയുടെ ഏതാണ്ടാക്കാന് പോകുന്നുവെന്നാണ്. കേട്ടപ്പോള്‍ തന്നെ ചിരിച്ച് പോയി. ജോസഫ് ഇങ്ങനെ അബദ്ധങ്ങള്‍ പറയരുതെന്നാണ് ഞാന്‍ പറയുന്നത്. അബദ്ധങ്ങള്‍ പറഞ്ഞ് നടക്കുന്നതിന് എന്ത് ചെയ്യാനാണ്.”
Discussion about this post