കാസര്‍കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാന്റെ ഖബറടക്കത്തിന് പിന്നാലെ കാഞ്ഞങ്ങാട് സംഘര്‍ഷം. മുസ്ലിം ലീഗിന്റെ ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. സംഘര്‍ഷം നടന്നിടത്ത് പോലീസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്. അതേസമയം കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഇര്‍ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാഞ്ഞങ്ങാട് കൊലപാതകം മുസ്ലിം സംഘടനകള്‍ക്കിടയില്‍ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. ഔഫിന്റെ കൊലപാതകത്തില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഔഫിന്റെ നെഞ്ചില്‍ അക്രമികള്‍ കത്തി കുത്തിയിറക്കിയത്. സുഹൃത്തിനും പരിക്കേറ്റിരുന്നു.
Discussion about this post