തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച നേതാവിന് ലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റും.
ഇതേത്തുടര്‍ന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായിരുന്ന വിഎം സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് സുധീരന്.
Discussion about this post