പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി മതിയെന്ന് സംവിധായകന് ബോബന് സാമുവല്‍. സിസ്റ്റര്‍ അഭയ കേസിന്റെ വിധിയില്‍ അടയ്ക്കാ രാജുവിന്റെ പ്രതികരണം അടിസ്ഥാനമാക്കിയായിരുന്നു സംവിധായകന്റെ പ്രതികരണം.
സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മൊഴിമാറ്റാത്ത കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ അഭിനന്ദിച്ച് നിരവധി പേര് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില് ആയിരുന്നുവെന്നും, ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുകയാണെന്നും ബോബന് ഫേസ്ബുക്കിലൂടെ എഴുതി.
എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില് ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാള നായി വാഴ്ത്തുന്നു. ഒരു കാര്യമെ ആസിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാല്‍ മതി, കാലമേ നന്ദി…. അദ്ദേഹം കുറിക്കുന്നു.
Discussion about this post