തിരുവനന്തപുരം: അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധി പുറത്ത് വന്നിട്ടും പ്രതികളെ തള്ളാതെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം. അവര്‍ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സൂസപാക്യം പ്രതികരിച്ചു. അവര്‍ തെറ്റുകാര്‍ അല്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ട് പോവണം എന്നും സൂസപാക്യം പറഞ്ഞു.
‘ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. തെറ്റുകള്‍ മനുഷ്യ സഹജമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയണം. ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ സഭാ കുടുംബത്തിന് തന്നെയാണ് നാണക്കേട് ആണ്. കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നത്. തെറ്റ് ചെയ്തു എന്ന് ഇന്നും വിശ്വസിക്കാന്‍ പ്രയാസമാണ്. അവര്‍ തെറ്റുകര്‍ അല്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ട് പോവണം. സഭാ അംഗങ്ങള്‍ക്ക് എതിരെ വന്ന വിധിയില്‍ നമുക്കും വേദനയുണ്ട്. തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും സൂസൈപാക്യം പറഞ്ഞു.
സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു. സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നിവ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
Discussion about this post