നീലേശ്വരം: കാസര്‍ഗോഡ് കടല്‍ത്തീരത്ത് പെട്രോളിങ്ങിനിടെ ദ്വീപ് പോലെ തോന്നിക്കുന്ന ഒരു ഭാഗം രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിലാണ് ഇങ്ങിനെയൊരു ദൃശ്യം രൂപപ്പെട്ടത്.
എന്നാല്‍ ഉയര്‍ന്നു നില്ക്കുന്ന ഈ ഭാഗം കണ്ട് സംശയകരമായി അടുത്തുചെന്ന് നോക്കിയപ്പോഴാണ് ഇതൊരു കൂറ്റന്‍ തിമിംഗലത്തിന്റെ ജഡമാണെന്ന് ഉറപ്പാക്കിയത്. ഒരു മാസമായി കടലില്‍ ദിശയില്ലാതെ ഒഴുകിനടക്കുന്നത് തിമിംഗലത്തിന്റെ ജഡമാണെന്ന് സ്ഥിതീകരച്ചത് തീരദേശ പോലീസാണ്.
ഈ അഴുകിയ ജഡത്തിന് ഏകദേശം 4 ടണ്ണില്‍ അധികം ഭാരം വരും. കാലാവസ്ഥ വ്യതിയാനം കാരണം തിമിംഗലങ്ങള്‍ ചത്തൊടുങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനു സമാനമായി വര്‍ഷങ്ങള്‍ക്കു മുമ്പ് നീലേശ്വരത്തും വലിയപറമ്പിലും തിമിംഗലങ്ങള്‍ ചത്തുപൊന്തിയിരുന്നു.
ഏകദേശം 10 ജഡം അടിഞ്ഞപ്പോള്‍ തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു.തിമിംഗല വേട്ടക്കാര്‍ ഇവയുടെ ശരീരത്തിലെ വിലകൂടിയ സുഗന്ധദ്രവ്യങ്ങള്‍ക്കു വേണ്ടി ഇവയെ വേട്ടയാടാറുണ്ട്.
Discussion about this post