വണ്ടൂര്‍: വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് നിറപുഞ്ചിരിയോടെ ഹാരമണിയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വണ്ടൂര്‍ പഞ്ചായത്തില്‍ നിന്നാണ് ജനാധിപത്യ മര്യാദയുടെ ഈ മനോഹര കാഴ്ച കണ്ടത്.
വണ്ടൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജ്യോതികയ്ക്കാണ് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീന പാങ്ങാടാന് രക്തഹാരമണിയിച്ചത്. 180 വോട്ടിനാണ് സലീന പരാജയപ്പെട്ടത്.
വാട്ടര്‍മാര്‍ക്ക് നന്ദിയറിക്കാനായി ജ്യോതിക എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ഡിലെത്തിയപ്പോഴാണ് തന്റെ വീടിന് മുന്നില്‍വെച്ച് സ്വീകരണ വാഹനത്തിലേക്ക് നേരിട്ടെത്തി സലീന അനുമോദിച്ചത്. പ്രവര്‍ത്തകര്‍ പകര്‍ത്തിയ ഈ ദൃശ്യം സോഷ്യല്‍മീഡിയയിലും വൈറലാവുകയാണ്.
Discussion about this post