പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ശിവജിയുടെ ചിത്രമുള്ള ജയ് ശ്രീറാം ഫ്ളക്സ് സ്ഥാപിച്ച സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ്. ഫ്ളക്സ് തൂക്കിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. സംഭവം വിവാദമാക്കേണ്ടതില്ലെന്നും ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഫ്ളക്സ് നീക്കം ചെയ്തു എന്നും സംഭവത്തെ ന്യായീകരിച്ച് കൃഷ്ണദാസ് പറഞ്ഞു.
അതേസമയം ബിജെപിയുടേത് നിയമവിരുദ്ധനടപടിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഫ്ളക്സ് സ്ഥാപിച്ച നടപടി വര്‍ഗീയ വെല്ലുവിളിയാണെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് പറഞ്ഞു. പാലക്കാട് എസ്പിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്ന തരത്തിലുള്ള ബിജെപിയുടെ നടപടിക്ക് എതിരെ സംസ്ഥാനത്ത് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിരവധി പ്രമുഖരാണ് ബിജെപിയുടെ വര്‍ഗീയ നടപടിക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
Discussion about this post