പട്ടാമ്പി: പട്ടാമ്പി നഗരസഭയില്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് വിമത സംഘടനയായ വി ഫോര്‍ പട്ടാമ്പി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. സ്വതന്ത്രരുടെ പിന്തുണയോടെ വര്‍ക്കല നഗരസഭയും ഇടതുമുന്നണി ഭരിക്കും.
പട്ടാമ്പിയില്‍ 11 സീറ്റ് യുഡിഎഫിനും 10 സീറ്റ് എല്‍ഡിഎഫിനും ലഭിച്ചു. 6 സീറ്റ് ലഭിച്ച വി ഫോര്‍ പട്ടാമ്പി എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്.
അതേസമയം യുഡിഎഫിന്റെ പരാജയത്തിന് കാരണം ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്, കെപിസിസി വൈസ് പ്രസിഡന്റ് സിപി മുഹമ്മദ് എന്നിവരാണെന്ന് വി ഫോര്‍ പാട്ടാമ്പി നേതാവ് ടിപി ഷാജി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഷാജിയും കൂട്ടരും വീഫോര്‍ പട്ടാമ്പി എന്ന കൂട്ടായ്മ ഉണ്ടാക്കിയത്. കെപിസിസി നിര്‍വ്വാഹക സമിതി അംഗമായിരുന്ന ടിപി ഷാജിയുടെ നേതൃത്വത്തില്‍ 6 വാര്‍ഡുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ എല്ലാവരും വിജയിച്ചു.
Discussion about this post