മലപ്പുറം: സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന ഡയലോഗ് ആണ് ചെലോത് റെഡിയാവും ചെലോത് റെഡിയാവില്ല എന്നത്. ഈ ഡയലോഗ് സമ്മാനിച്ചതാകട്ടെ, ഫായിസ് എന്ന കൊച്ചുമിടുക്കനും. ഇപ്പോള്‍ ഫായിസ് മോന്റെ വീട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തുവെന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പരക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, സംഭവം അടിസ്ഥാന രഹിതമാണെന്ന് ഫായിസിന്റെ കുടുംബം പ്രതികരിച്ചു. യുഡിഎഫ്, എല്‍ഡിഎഫ് കലാശക്കൊട്ടിനിടെ പരസ്പരം നടന്ന അക്രമത്തിനിടെ അങ്ങാടിക്കരികിലെ ഫായിസിന്റെ വീടിന്റെ മുറ്റത്തു കൂടെ ചിലര്‍ പോകുന്ന വീഡിയോ ആരോ എടുത്താണ് സോഷ്യല്‍മീഡിയില്‍ വീട് അടിച്ചുതകര്‍ത്തുവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.
വീട് ആക്രമിച്ചതിന് പുറമെ, ഫായിസിന്റെ സമ്മാനങ്ങളും മറ്റും പ്രവര്‍ത്തകര്‍ കിണറ്റിലെറിയുകയും ചെയ്തതായും പ്രചരണം നടക്കുന്നുണ്ട്. ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് കുടുംബം പറയുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു കുടുംബത്തെ അവഹേളിക്കരുതെന്ന വിമര്‍ശനവും വ്യാജ പ്രചരണത്തിനെതിരെ ഉയരുന്നുണ്ട്.
Discussion about this post