തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രവീന്ദ്രനെ അഡ്മിറ്റ് ചെയ്തു. കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നുവെന്നാണ് രവീന്ദ്രന് പറയുന്നത്. നേരത്തെ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
മുന്‍പ് രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ആദ്യത്തെ തവണയും കൊവിഡാനന്തര അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയതിനാല്‍ രണ്ടാംവട്ടവും രവീന്ദ്രന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല.
Discussion about this post