ആലപ്പുഴ: അനാരോഗ്യത്തെ തുടര്‍ന്ന് വോട്ട് ചെയ്യാനാകാതെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്. തെരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് വിഎസ് തന്റെ സമ്മതിദാനം രേഖപ്പെടുത്താതിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്താണ് വിഎസ് താമസിക്കുന്നത്.
ഇദ്ദേഹത്തിനും കുടുംബത്തിനും പുന്നപ്രയിലാണ് വോട്ടുള്ളത്. അനാരോഗ്യം മൂലം യാത്ര ചെയ്യാനാവാത്തതിനാലാണ് അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്താന്‍ എത്താന്‍ സാധിക്കാത്തത്.
അനാരോഗ്യം ചൂണ്ടിക്കാട്ടി അച്യുതാനന്ദന് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു.
എന്നാല്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് തപാല്‍ വോട്ടിന് അനുമതിയുള്ളൂ. ചട്ടപ്രകാരം തപാല്‍വോട്ട് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വിഎസിനെ അറിയിക്കുകയായിരുന്നു. ശേഷമാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ വന്നത്.
Discussion about this post