തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ എട്ടു ദിവസമായി നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു സമരപ്പന്തലില്‍നിന്നു മാറ്റിയത്. മുതിര്‍ന്ന ബിജെപി നേതാവായ സികെ പത്മനാഭന് നിരാഹാര സമരം തുടരും.
എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തു നടത്തിയ മാര്‍ച്ചില്‍ വലിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പോലീസ് ലാത്തിചാര്‍ജില്‍ സ്ത്രീകളടക്കം നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തു നാളെ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
Discussion about this post