ശബരിമല നടതുറക്കാന്‍ രണ്ടുദിവസം; നിര്‍ണ്ണായക ചര്‍ച്ച നാളെ

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട് നിലപാടില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും അയവുവരുത്തുന്നു. ഇതിന്റെ ഭാഗമായി നടതുറക്കുന്നതിന്റെ തലേദിവസം ചര്‍ച്ച നടത്തും.

വിധി നടപ്പാക്കാന്‍ കുറച്ച് സാവകാശം നല്‍കാമെന്ന നിയമോപദേശം സര്‍ക്കാരിനു മുന്നിലുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് ശബരിമല തന്ത്രിമാരുമായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത ചര്‍ച്ച നടക്കാതെപോയത് മുന്‍വിധിയോടെ സര്‍ക്കാര്‍ സമീപിച്ചതിനാലാണെന്ന് കുറ്റപ്പെടുത്തലുണ്ടായിരുന്നു. നാളത്തെ ചര്‍ച്ച തുറന്ന മനസ്സോടെയാണെന്നും ശബരിമലയെ രാഷ്ട്രീയപ്രശ്‌നമായി കരുതുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളെ പൂര്‍ണമായി ഒഴിവാക്കി ക്ഷേത്രവുമായി ബന്ധപ്പെട്ടവരെമാത്രമാണ് ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്. അതേസമയം ചര്‍ച്ചകൊണ്ട് പരിഹാരമാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

Exit mobile version