കണിച്ചാര്‍: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച പ്രചാരണത്തിനുശേഷം രാത്രി വീട്ടിലെത്തി വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തില്‍നിന്ന് ജോസഫ് വിഭാഗത്തിലെത്തിയ ഇദ്ദേഹം ഓഫീസ് ചാര്‍ജുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമാണ്. കേരള കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ്, പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2005-2010 കാലഘട്ടത്തില്‍ കണിച്ചാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
2015-2020-ല്‍ കണിച്ചാര്‍ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനായിരുന്നു. കൊളക്കാട് നെടുംപുറംചാല്‍ സ്വദേശിയായ ജോര്‍ജുകുട്ടി രണ്ടാം തവണയായിരുന്നു ജനവിധി തേടുന്നത്. തലശ്ശേരി അതിരൂപത അജപാലന സമിതി അംഗമാണ്. ഭാര്യ: തങ്കമ്മ (മണ്ണാര്‍കുളത്ത് കുടുംബാംഗം). മക്കള്‍: രാജേഷ്, രാജി, ജിസ് തെരേസ്. മരുമക്കള്‍: ടീന, ലെനിന്‍, വര്‍ഗീസ് പ്രശാന്ത്. സഹോദരങ്ങള്‍: കത്രീന (തൊണ്ടിയില്‍), മേരി (അട്ടപ്പാടി), പെണ്ണമ്മ (കീഴ്പ്പള്ളി), പരേതയായ അന്നമ്മ. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് നിടുംപുറംചാല്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തും.
Discussion about this post