ഞാനൊരു ഫുള്‍ ടൈം പ്രൊഫഷണല്‍ സഞ്ചാരിയാണെന്ന തോന്നല്‍ തെറ്റാണ്, ഞാന്‍ അങ്ങനെയല്ല; സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു

Santhosh George Kulangara | bignewslive

ലോകയാത്രകള്‍ നടത്തി ഏറെ പ്രസിദ്ധനായ വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. അദ്ദേഹത്തിന്റെ യാത്രാവിവരണശൈലിയും സ്വരത്തിലും ആരാധകരും ഏറെയാണ്. ഇപ്പോള്‍ തന്റെ യാത്രയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.

താനൊരു ഫുള്‍ ടൈം പ്രൊഫഷനല്‍ സഞ്ചാരിയാണെന്നാണ് പൊതുവെ എല്ലാവരും വിചാരിക്കുന്നതെന്നും എന്നാല്‍ അങ്ങനെയല്ലെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു. ലേബര്‍ ഇന്ത്യ, മറ്റു സ്ഥാപനങ്ങള്‍, സഫാരി ചാനല്‍ ഇതൊക്കെ കഴിഞ്ഞു കിട്ടുന്ന കുറച്ച് സമയങ്ങളിലാണ് താന്‍ ഈ ലോകയാത്രകളെല്ലാം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോകുമ്പോള്‍ ഒരു 30 എപ്പിസോഡ് ഷൂട്ട് ചെയ്തിട്ടാണ് തിരികെ മടങ്ങാറുള്ളത്, ഒരു മാസത്തില്‍ അഞ്ചോ ആറോ ദിവസമാണ് മാറി നില്‍ക്കാറുള്ളത്, അദ്ദേഹം പറയുന്നു.

‘സത്യത്തില്‍ സ്ഥലങ്ങളിലെ ഭക്ഷണം ഷൂട്ട് ചെയ്യണമെങ്കില്‍ ഞാന്‍ നന്നായി ഭക്ഷണം കഴിക്കണം. ഞാന്‍ ഒരു സാന്‍ഡ്വിച്ചോ ഹോട് ഡോഗോ വാങ്ങി ബാഗില്‍ വെച്ച് രാവിലെ യാത്രതുടങ്ങുകയാണ് ചെയ്യുന്നത്. എല്ലാ രാജ്യത്തെയും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബ്രഡാണ്. നമ്മുടെ ചോറ് പോലെയാണ് മറ്റുള്ള രാജ്യങ്ങള്‍ക്ക് ബ്രഡ് ‘, സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

Exit mobile version