തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത് വന്നതിനു പിന്നാലെ, മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞാല്‍ കേസെടുക്കാമെന്ന് നിയമോപദേശം.
പോലീസ് മേധാവിക്കാണ് ഇതു സംബന്ധിച്ച നിയമോപദേശം ലഭിച്ചത്. ഒരാള്‍ക്കെതിരെ കള്ളമൊഴി നല്കാന് പ്രേരിപ്പിക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യമായി കാണാന്‍ കഴിയില്ലെന്നും അതില്‍ കേസെടുക്കാമെന്നുമാണ് നല്‍കിയിരിക്കുന്ന നിയമോപദേശം.
പ്രതിയുടെ അറിവോടെയല്ലെങ്കില്‍ പ്രതിയെ കേസില്‍ ഉള്‍പ്പെടുത്താനാകില്ല എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ പുറത്ത് വന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയെന്ന് സ്ഥിരീകരണമുണ്ടായിരുന്നു. എന്നാല്‍ എവിടെ നിന്നും പുറത്ത് പോയി എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ നടത്തി വരികയാണ്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി പറഞ്ഞതായാണ് സ്വപ്നയുടെ പേരിലെത്തിയ ശബ്ദരേഖയില്‍ പറയുന്നത്.
Discussion about this post