കണ്ണൂര്‍: കൂത്തുപറമ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ശനിയാഴ്ച മമ്പറം ഓടക്കാട് പുഴയിലാണ് സംഭവം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) കുഴിയില്‍പീടിക സ്വദേശി ആദിത്യന് (16) എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
Discussion about this post