തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി മന്ത്രി എംഎം മണിയുടെ മകളും, ജനവിധി തേടുന്നു

രാജാക്കാട്: വൈദ്യുതി മന്ത്രി എംഎം മണിയുടെ മകളും തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരപോരാട്ടത്തിനിറങ്ങുന്നു. മന്ത്രിയ മൂത്തമകള്‍ സതി കുഞ്ഞുമോനാണ് ഇത്തവണ സ്ഥാനാര്‍ത്ഥിയാവുന്നത്. ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ഉള്‍പ്പെടുന്ന ഏഴാംവാര്‍ഡില്‍നിന്ന് ജനവിധി തേടുന്നത്.

രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞതവണ പ്രസിഡന്റുമായി. വീട് ഉള്‍പ്പെടുന്ന എന്‍.ആര്‍. സിറ്റി അഞ്ചാംവാര്‍ഡില്‍ നിന്നാണ് മന്ത്രി എംഎം മണിയുടെ മകള്‍ സതി രണ്ടുവട്ടവും ജയിച്ചത്. സി.പി.എം. ജില്ലാകമ്മിറ്റി അംഗം വി.എ. കുഞ്ഞുമോനാണ് ഭര്‍ത്താവ്.

മന്ത്രി മണിയുടെ ഇളയമകള്‍ സുമാ സുരേന്ദ്രന്‍ രാജാക്കാടിന് തൊട്ടടുത്തുള്ള രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രചാരണവും ശക്തമായിരിക്കുകയാണ്.

Exit mobile version