ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടി പാലക്കാട് ജില്ല.ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിലാണ് ഈ വിജയം. പാലക്കാട് 930 പോയിന്റ് നേടിയപ്പോള്‍ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി. പുലര്‍ച്ചെയാണ് മത്സരങ്ങള്‍ അവസാനിച്ചത്.
സ്വര്‍ണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് ആലപ്പുഴ മേള കൊടി ഇറങ്ങിയത്. പ്രളയത്തെ തുടര്‍ന്ന് ആദ്യം ഉപേക്ഷിച്ച മേള പിന്നെ മൂന്നു ദിവസം കൊണ്ട് നടത്തി ചരിതം എഴുതി. നിരവധി വിധി കര്‍ത്താക്കളെ പരാതി മൂലം മാറ്റേണ്ടി വന്നത് പോരായ്മ ആയി. മത്സരാര്‍ത്ഥികളുടെ പ്രതിഷേധത്തിനും കണ്ണീരിനും ആലപ്പുഴയും സാക്ഷിയായി.
Discussion about this post