തിരുവനന്തപുരം:കേരള വികസനം തകര്‍ക്കാനായി കിഫ്ബിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയ്ക്കെതിരെ കേസുമായി നീങ്ങാന്‍ പച്ചക്കൊടി വിശീയത് ആര്‍എസ്എസ് നേതാവ് റാം മാധവാണ് എന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് കിഫ്ബിയ്ക്കെതിരെ ഹൈക്കോടതിയില്‍ കേസുമായെത്തിയത്. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ കോടാലിയായി സന്നത്തെടുക്കുകയാണ് മാത്യു കുഴല്നാടന് ചെയ്തത്. കേസു പിന്‍വലിച്ചതും പിന്നീട് സിഎജിയെ കക്ഷി ചേര്‍ത്ത് വീണ്ടും കേസു നല്‍കിയതുമെല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിത്തന്നെയാണ്. കേരളത്തെ തകര്‍ക്കാന്‍ ഈ ഗൂഢസംഘത്തെ അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്:
കിഫ്ബിയ്ക്കെതിരെ കേസുമായി നീങ്ങാന്‍ പച്ചക്കൊടി വിശീയത് ആര്‍എസ്എസ് നേതാവ് റാം മാധവാണ്. തൃശൂര്‍ രാമനിലയത്തില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് കിഫ്ബിയ്ക്കെതിരെ ഹൈക്കോടതിയില്‍ കേസുമായെത്തിയത്. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ കോടാലിയായി സന്നത്തെടുക്കുകയാണ് മാത്യു കുഴല്നാടന് ചെയ്തത്. കേസു പിന്‍വലിച്ചതും പിന്നീട് സിഎജിയെ കക്ഷി ചേര്‍ത്ത് വീണ്ടും കേസു നല്‍കിയതുമെല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിത്തന്നെയാണ്. കേരളത്തെ തകര്‍ക്കാന്‍ ഈ ഗൂഢസംഘത്തെ അനുവദിക്കാനാവില്ല.
കത്തിക്കുത്തുകേസുമായോ അതിരുതര്‍ക്കവുമായോ തുലനം ചെയ്യാവുന്ന കേസല്ല, കിഫ്ബിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത് എന്ന് വിനയത്തോടെ മാത്യു കുഴല്‍നാടനെ ഓര്‍മ്മിപ്പിക്കട്ടേ. ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഒരു രാഷ്ട്രീയവിഷയമാണ്. ഭരണഘടനയെ മുന്‍നിര്‍ത്തി സംസ്ഥാനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ഈ വിഷയത്തില്‍ നിങ്ങളുടെ രാഷ്ട്രീയ നിലപാട് എന്താണ്? അതു തുറന്നു പറയാനുള്ള ധൈര്യം കാണിക്കുന്നതിനു പകരം അതിവൈകാരികത പ്രദര്‍ശിപ്പിച്ചിട്ടെന്തു കാര്യം?
പ്രൊഫഷനെ രാഷ്ട്രീയവുമായും രാഷ്ട്രീയത്തെ പ്രൊഫഷനുമായും കൂട്ടിക്കുഴയ്ക്കില്ല എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളില്‍ ഒരു ശ്രവണസുഖമുണ്ട് എന്ന് ഞാനും അംഗീകരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നൊരു വക്കാലത്ത് തന്നാല്‍ താങ്കള്‍ സ്വീകരിക്കുമോ? ഗാന്ധി വധവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും ആര്‍എസ്എസും തമ്മില്‍ നടന്ന കേസില്‍, ആര്‍എസ്എസിന്റെ ഭാഗം വാദിക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ പ്രൊഫഷനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കില്ല എന്ന ന്യായം പറഞ്ഞ് താങ്കള്‍ വക്കാലത്തെടുക്കുമോ?
കിഫ്ബിയിലെന്തോ വലിയ അഴിമതിയുണ്ട്, കൂടുതല്‍ വിവരങ്ങള്‍ പ്രൊഫഷണല്‍ എത്തിക്സ് മൂലം പുറത്തുവിടുന്നില്ല എന്നൊക്കെ കുഴല്നാടന് പറയുന്നതു കേട്ടു. ആ സൌജന്യമൊന്നും ഞങ്ങള്‍ക്കു വേണ്ട.തനിക്കു ലഭിച്ച അഴിമതിയുടെ വിവരങ്ങളെന്തിനാണ് കെപിസിസി സെക്രട്ടറി മറച്ചു വെയ്ക്കുന്നത്? ധൈര്യമായി പുറത്തുവിടൂ. അദ്ദേഹത്തെ ഞാന്‍ വെല്ലുവിളിക്കുന്നു. വീരവാദം മതിയാക്കി, രേഖകള്‍ പുറത്തു വിടൂ. ജനമറിയട്ടെ, അഴിമതിക്കഥകള്‍. എന്തിനാണ് ഞങ്ങളോടൊരു സൌജന്യം?
കുഴല്നാടന് ഒരു വല്ലാത്ത രാഷ്ട്രീയപ്രവര്ത്തകന് തന്നെയാണ് എന്ന് പറയാതെ വയ്യ. രാഷ്ട്രീയം നോക്കാതെ അദ്ദേഹം ആര്‍എസ്എസുകാരുടെ വക്കാലത്തെടുക്കും, ഞങ്ങളൊക്കെ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ കൈവശമെത്തിയാല്‍ അതു പുറത്തു വിടില്ല. എന്തുമാതിരി രാഷ്ട്രീയപ്രവര്‍ത്തകനാണ് അദ്ദേഹം. ഇങ്ങനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോ എന്ന് ആ പാര്‍ടി തീരുമാനിക്കട്ടെ.
കിഫ്ബി മൊത്തം അഴിമതിയാണെന്ന് എത്രയോ നാളായി പ്രതിപക്ഷ നേതാവ് പാടി നടക്കുന്നുണ്ട്. പക്ഷേ, ഏതു പ്രോജക്ടില്‍ എത്ര രൂപയുടെ അഴിമതിയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തെ നിരന്തരം വെല്ലുവിളിച്ചിട്ടും മറുപടിയില്ല. അപ്പോഴാണ് തന്റെ കൈവശം അഴിമതിയുടെ വിവരങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു കെപിസിസി സെക്രട്ടറി ചാടി വീഴുന്നത്. പക്ഷേ, അതു പുറത്തു പറയുകയുമില്ല, പ്രതിപക്ഷ നേതാവിനുപോലും കൈമാറുകയുമില്ല. പ്രൊഫഷണല്‍ എത്തിക്സാണുപോലും.
ഇങ്ങനെയൊക്കെ പരസ്യമായി പറയാന്‍ നാണമില്ലാതായിരിക്കുന്നു എന്നതാണ് കോണ്‍ഗ്രസുകാര്‍ നേരിടുന്ന ദുര്യോഗം. ഞങ്ങള്‍ക്ക് ആരുടെയും ഒരു സൌജന്യവും വേണ്ട. പ്രൊഫഷണല്‍ എത്തിക്സിന്റെ മറവില്‍ അഴിമതി പുറത്തു പറയില്ല എന്ന് ഒരു പൊതുപ്രവര്ത്തകന് വാശി പിടിക്കുന്നത് ജനങ്ങളോടും സ്വന്തം പാര്‍ടി അണികളോടുമുള്ള വെല്ലുവിളി കൂടിയാണ്. അതുകൊണ്ട് കിഫ്ബിയിലെ അഴിമതി പുറത്തുവിടാന്‍ മാത്യു കുഴല്‍നാടനെ ഞാന്‍ വെല്ലുവിളിക്കുന്നു. അഴിമതി രഹസ്യമായി വെയ്ക്കേണ്ട കാര്യമൊന്നുമില്ല. അതു ജനമറിയട്ടെ.
ട്രാന്‍സ്ഗ്രിഡുമായി ബന്ധപ്പെട്ട് അഴിമതിയുടെ പുകമറ സൃഷ്ടിക്കാന്‍ നോക്കി പ്രതിപക്ഷ നേതാവ് നാണംകെട്ടിരുന്നു. രമേശ് ചെന്നിത്ത മന്ത്രിയായിരുന്ന കാലത്താണ് ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് നമ്മുടെ സംസ്ഥാനത്ത് പിഡബ്ല്യുഡി നടപ്പാക്കിയത്. എന്നിട്ടാണ് വൈദ്യുതി ബോര്‍ഡ് ഡിഎസ്ആര്‍ റേറ്റ് ഉപയോഗിക്കുന്നു എന്ന ആക്ഷേപവുമായി വരുന്നത്. പത്തു ശതമാനം ടെന്‍ഡര്‍ എക്സെസ് വന്നാല്‍ റീ ടെന്‍ഡര്‍ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് നിയമമുണ്ടെന്നൊക്കെ അന്ന് തട്ടിവിട്ടിരുന്നു.
കേവലമൊരു അക്കാദമിക് താല്പര്യമേ തനിക്കുള്ളൂ എന്നാണ് കേസ് കൊടുത്ത കക്ഷി ഇന്നലെ വ്യക്തമാക്കിയത്. കിഫ്ബിയെ തകര്‍ക്കണമെന്നൊന്നും തനിക്കില്ലെന്നും അദ്ദേഹം ആണയിടുന്നു. കിഫ്ബി സ്റ്റാറ്റിയൂട്ടറി ബോഡിയാണോ കോര്‍പറേറ്റ് ബോഡിയാണോ എന്നാണ് ആ ലോ പോയിന്റ്. അതൊക്കെ നിയമത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുള്ളതല്ലേ. KIIF Act 4.2ല്‍ the board shall be a body corporate എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ചാര്‍ട്ടേഡ് അക്കൌണ്ടന്റ് കൂടിയായ കക്ഷിയ്ക്ക് സംശയം. വെറുമൊരു അക്കാദമിക് സംശയം തീര്‍ക്കാനാണുപോലും റിസര്‍വ് ബാങ്കിനെയും സിഎജിയെയും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെയുമൊക്കെ കക്ഷി ചേര്‍ത്ത് കേരള ഹൈക്കോടതിയില്‍ കേസു കൊടുത്തത്.എന്തൊക്കെ അസംബന്ധങ്ങളാണ് പറയുന്നത്.
നിയമസഭ ഉണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയ്ക്ക് രൂപം നല്കിയിരിക്കുന്നതും അത് ബോഡി കോര്‍പറേറ്റാണെന്ന് നിര്‍വച്ചിരിക്കുന്നതും.നിയമസഭയ്ക്ക് അതിനുള്ള അധികാരമില്ലെന്നാണോ വാദം? സ്റ്റാറ്റിയൂട്ടിലൂടെത്തന്നെയാണ് കമ്പനിയും കോര്‍പറേഷനും അതോറിറ്റിയും ട്രസ്റ്റും ബോര്‍ഡുമൊക്കെ രൂപീകരിക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെയും കോള്‍ ഇന്ത്യയെയുമൊക്കെ എന്തു വിളിക്കും. ഇവയെല്ലാം നിയമപ്രകാരം തന്നെ കോര്‍പറേറ്റ് ബോഡികളാണ്. മനുഷ്യന്റെ സാമാന്യബുദ്ധിയെപ്പോലും വെല്ലുവിളിക്കുന്ന അസംബന്ധങ്ങളുമായി പൊതുമണ്ഡലത്തിലെത്താന്‍ ഈ ചങ്കൂറ്റം അസൂയപ്പെടുത്തുന്നതാണ്.
കിഫ്ബിയെ തകര്‍ത്ത് കേരള വികസനം അട്ടിമറിക്കാനുള്ള ബിജെപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സംയുക്ത അജണ്ടയുടെ വിശദാംശങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വ്യക്തമായി വരികയാണ്. ഈ സംഖ്യത്തെ ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നു കാണിക്കാനുള്ള രാഷ്ട്രീയദൌത്യം എല്‍ഡിഎഫ് ഏറ്റെടുക്കും.
Discussion about this post