കല്‍പ്പറ്റ: മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്കന് തലയ്ക്കടിയേറ്റ് മരിച്ചു. എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളനാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. വയനാട് മക്കിയാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന വര്‍ഗീസ് (52)നെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എടത്തറ കോളനിയിലെ വെള്ളന്റെ വീട്ടില്‍ വെച്ചായിരുന്നു വര്‍ഗീസും വെള്ളനും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വര്‍ഗ്ഗീസ് വെളളന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ വെള്ളനെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പ്രതിക്കെതിരെ കൊലപാതകത്തിനും, പട്ടിക ജാതി പട്ടിക- വര്‍ഗ അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
Discussion about this post