ആലപ്പുഴ: ആലപ്പുഴ പത്തിയൂരിൽ പത്ത് വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തിയൂർ സ്വദേശി ശാലിനിയുടെ മകൻ മുഹമ്മദ് അൻസിൽ ആണ് മരിച്ചത്.
ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പത്തു വയസ്സുകാരനായ മുഹമ്മദ് അൻസിലും ഇളയ സഹോദരനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി അമ്മയും അച്ഛനും തൃശ്ശൂരിൽ പോയിരിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത കരീലകുളങ്ങര പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post