കണ്ണൂര്‍: വേണു എന്ന് നീട്ടിവിളിക്കാന്‍ ഇനി അമ്മയില്ലെന്ന് ഓര്‍ക്കുമ്പോള്‍ നെഞ്ചുപിടയുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കഴിഞ്ഞദിവസമായിരുന്നു കെസി വേണുഗോപാലിന്റെ അമ്മ കെസി ജാനകിയമ്മ അന്തരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അമ്മയുടെ അസുഖമറിഞ്ഞ് രണ്ടാഴ്ചയിലധികമായി കണ്ണൂരില്ത്തന്നെയുണ്ട് അദ്ദേഹം. രാഹുല്‍ഗാന്ധിക്കൊപ്പം കേരളത്തിലെത്തിയ അദ്ദേഹം 24-നാണ് കണ്ണൂരിലെത്തിയത്. കോവിഡ് ബാധിച്ച് ഒക്ടോബര്‍ 17-നാണ് ജാനകിയമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ആസ്പത്രിയില്‍ പോയാലും നേരിട്ട് കാണാന്‍ പറ്റാത്ത സ്ഥിതിയാണ്. എങ്കിലും വീഡിയോകോളിലൂടെ അമ്മയെ കാണും. പൊള്ളുന്ന രാഷ്ട്രീയത്തിരക്കിലും അദ്ദേഹം ഡല്‍ഹിയില്‍ പോകാതെ അമ്മയ്ക്കൊപ്പം നിന്നു. എനിക്ക് അമ്മ സ്നേഹം മാത്രമല്ല ഒരു ധൈര്യം കൂടിയാണ്- വേണുഗോപാല്‍ പറഞ്ഞു.
സാധാരണ വീട്ടമ്മയാണെങ്കിലും കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയനേതാക്കളൊക്കെ കെ.സി.ജാനകിയമ്മയുടെ കൈപ്പുണ്യം അറിഞ്ഞിട്ടുണ്ട്. തന്റെ എല്ലാ വിജയത്തിന് പിന്നിലും അമ്മയുടെ സ്നേഹവും അനുഗ്രഹവുമാണെന്ന് വേണുഗോപാല്‍ പറയും.
രാഹുല്‍ഗാന്ധി വ്യാഴാഴ്ച വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കെ.സി.ജാനകിയമ്മയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ അനുശോചിച്ചു.
Discussion about this post