എറണാകുളം: പശുവിനെ അഴിച്ച് കെട്ടാന്‍ പോയ വയോധികയെ കാട്ടാന ചവിട്ടി കൊന്നു. എറണാകുളം മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിലാണ് സംഭവം. വാഴയില്‍ നളിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 52 വയസ്സായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.
പശുവിനെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിസ്ഥലത്ത് മേയാന്‍ വിട്ടിരുന്നു. പശുവിനെ അഴിക്കാന്‍ പോയ സമയത്ത് കാട്ടില്‍ നിന്ന് എത്തിയ ആന നളിനിയെ ആക്രമിക്കുകയായിരുന്നു. പശുവിനെ അഴിക്കാന്‍ പോയ നളിനിയെ ഏറേ നേരമായും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് അപകടം നടന്നത് വീട്ടുകാര്‍ അറിയുന്നത്. ഭര്‍ത്താവ്: കൃഷ്ണന്‍കുട്ടി
Discussion about this post