പ്രശസ്ത മാഗസീനായ വോഗിന്റെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ സീരിസില്‍ കെ.കെ.ശൈലജ ടീച്ചറെ തെരഞ്ഞെടുത്തതിന് പിന്നാലെ ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് നടി നയന്‍താര. ഫേസ്ബുക്കിലൂടെയാണ് താരം മന്ത്രിക്ക് ആശംസ അറിയിച്ചത്. ‘ഈ അത്ഭുതകരമായ നേട്ടത്തിന് കെ കെ ഷൈലജ ടീച്ചറിന് അഭിനന്ദനങ്ങള്‍. നിങ്ങളില്‍ അഭിമാനം തോന്നുന്നു മാഡം. നിങ്ങളുടെ സ്തുത്യര്‍ഹമായ സേവനത്തിന് വളരെയധികം നന്ദി’ എന്നാണ് നയന്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം വോഗിന്റെ കവര്‍ പേജില്‍ വന്ന മന്ത്രിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രിയെ ആശംസിച്ച് നേരത്തെ നിരവധി പേരാണ് രംഗത്ത് വന്നത്. ടീച്ചറിന്റെ ചിത്രം ഫഹദ് ഫാസില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ക് ആക്കിയിരുന്നു. ഫഹദിനെ കൂടാതെ നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയ പ്രമുഖ താരങ്ങളും കെകെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. കെകെ ശൈലജ ടീച്ചറുടെ അംഗീകാരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ അടയാളപ്പെടുത്തിയിരിക്കുന്നത്.വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവര്‍ ചിത്രവും മന്ത്രി കെ. കെ. ശൈലജയുടേതാണ്. ഒപ്പം പ്രത്യേക അഭിമുഖവുമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചാണ് വോഗ് മാഗസിനിലെ ഫീച്ചറുകള്‍.
Discussion about this post