മുണ്ടക്കയം: അഞ്ച് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതി രാഖി സുമനസുകളുടെ സാഹയം തേടുന്നു. മുണ്ടക്കയം, ഏന്തയാര്‍ വടക്കേമല, കല്ലറയ്ക്കല്‍ ഷീലയുടെ മകളാണ് 24കാരിയായ രാഖി. നടന്നു പോകും വഴി പിന്നിലൂടെ വന്ന വാഹനം രാഖിയെ ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാഖിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
14 ദിവസം വെന്റിലേറ്ററിലും 70 ദിവസം ഐസിയുവിലും ഉള്‍പ്പെടെ എട്ട് മാസത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഇതിനിടെ മൂന്ന് ശസ്ത്രക്രിയകളും നടത്തി. ഇതിനിടെയാണ് ഭര്‍ത്താവും വിവാഹബന്ധം വേര്‍പ്പെടുത്തി പോയത്. ഇതോടെ കുടുംബവും അനാഥമായി. രാഖിയുടെ പിതാവ് 20 വര്‍ഷം മുന്‍പ് മരിച്ചതോടെ അമ്മ ഷീലയാണ് ആശുപത്രി കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. ചികിത്സയ്ക്കായി നാല് സെന്റ് വസ്തുവും വീടും വിറ്റു.
വിവാഹ ബന്ധം കൂടി വേര്‍പ്പെട്ടതോടെ, രാഖി, എട്ട് വയസുള്ള മകള്‍ അസ്ന മരിയ എന്നിവരുടെ കാര്യങ്ങള്‍ കൂടി ഷീലയുടെ ചുമലിലായതോടെ ദിവസവും 220 രൂപയുടെ മരുന്ന് പോലും വാങ്ങുവാന്‍ കുടുംബത്തിന് സാധിക്കുന്നില്ല. നിലവില്‍ നാട്ടുകാരുടെ കാരുണ്യത്താലാണ് ജീവിച്ച് പോരുന്നത്. പരസഹായത്തോടെ കുറേശ്ശേ നടന്ന് തുടങ്ങിയെങ്കിലും രണ്ട് വര്‍ഷം തുടര്‍ച്ചയായ ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിനായാണ് ഇപ്പോള്‍ കുടുംബം ചികിത്സാ സഹായം തേടുന്നത്.
മുണ്ടക്കയം എസ്ബിഐയില്‍ 67221354962 നമ്പരായി ഷീല സാലുവിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ;(IFSC SBINO070133)
Discussion about this post