തിരുവനന്തപുരം : എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു(45 വയസ്സ് ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു പി ബിജു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററുമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെ തുടർന്ന് വെൻറിലേറ്ററിൽ ആയിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണപ്പെട്ടത്. ഒക്ടോബർ 21 ന് ബിജു വിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പത്ത് ദിവത്തിന് ശേഷം കോവിഡ് നെഗറ്റീവ് ആയെങ്കിലും ഉയർന്ന പ്രമേഹവും രക്തസമ്മർദ്ദവും നിമിത്തം വൃക്കകൾ തകറാറിലായതിനെ തുടർന്ന് ഒരാഴ്ചയായി ഡയാലിസ് ചെയ്ത് വരികയായിരുന്നു.
Discussion about this post