കൊഴിഞ്ഞാമ്പാറ: തൊണ്ണൂറ്റിയഞ്ച് വയസ്സുള്ള വയോധികയെ സഹോദരന്റെ മകന് കുളിമുറിയില്‍ പൂട്ടിയിട്ടത് ദിവസങ്ങളോളം. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതിയിലാണ് സംഭവം. മലയാണ്ടികൗണ്ടനൂരിലെ വള്ളിയമ്മയെയാണ് (95) വീടിനു പുറത്തുള്ള കുളിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സഹോദരന്റെ മകന് അറസ്റ്റിലായി. അധ്യാപകനായ കുമാരസ്വാമിയാണ് അറസ്റ്റിലായത്. 95കാരിയെ കുളിമുറിയില്‍ പൂട്ടിയിട്ട വിവരമറിഞ്ഞ് നാട്ടുകാരാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി.
തുടര്‍ന്ന് കുളിമുറിയില്‍ നിന്നും വള്ളിയമ്മയെ പുറത്തെത്തിച്ചു. അവശനിലയിലായിരുന്ന വള്ളിയമ്മയെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികയെ പൂട്ടിയിട്ട കുമാരസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടു.
ഓര്‍മക്കുറവുള്ള വള്ളിയമ്മയെ സംരക്ഷിച്ചിരുന്നതു താനാണെന്നു കുമാരസ്വാമി പറഞ്ഞു. താന്‍ മറ്റൊരിടത്താണു താമസിക്കുന്നത്. വള്ളിയമ്മയുടെ വീടിനു ഗേറ്റ് ഇല്ല. പുറത്തിറങ്ങിറങ്ങി പോകുമെന്നതിനാലാണു പൂട്ടിയത്. വള്ളിയമ്മയെ നോക്കാന്‍ സമീപവാസിയായ സ്ത്രീയെ ഏര്‍പ്പെടുത്തിയിരുന്നതായും കുമാരസ്വാമി പറഞ്ഞു.
Discussion about this post