കാഞ്ഞങ്ങാട്: പതിമൂന്ന് വയസ്സുള്ള മകളെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് അനന്തരവനൊപ്പം ഒളിച്ചോടിയ അമ്മയ്ക്കും കാമുകനുമെതിരെ നടപടി സ്വീകരിച്ച് പോലീസ്. മരക്കാപ്പ് കടപ്പുറത്തെ പ്രിയേഷിന്റെ ഭാര്യ ഷിജി(35), ഭര്‍തൃ സഹോദരിയുടെ മകനായ മരക്കാപ്പ് കടപ്പുറത്തെ രഞ്ജില്‍ (30) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഒക്ടോബര്‍ 24 നായിരുന്നു മകളെ ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം കടന്നുകളഞ്ഞത്. അന്നേ ദിവസം രാവിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുമൊത്ത് മരക്കാപ്പ് കടപ്പുറത്തെ ഭര്‍തൃവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് യുവതി തന്റെ ബങ്കളത്തെ വീട്ടില്‍ നിന്നും ഇറങ്ങി.
നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ എത്തി. അപ്പോഴേക്കും അവിടെ അനന്തരവനായ കാമുകനും എത്തിയിരുന്നു. തുടര്‍ന്ന് മകളെ ബസ് സ്റ്റാന്റില്‍ നിര്‍ത്തി യുവതി കാമുകനായ ഭര്‍തൃസഹോദരിയുടെ മകനൊപ്പം സ്ഥലം വിടുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ കുട്ടി ഏറെ നേരം ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് അമ്മയെ ഏറെ സമയം കഴിഞ്ഞും കാണാത്തതു കൊണ്ട് മകള്‍ ഓട്ടോയില്‍ കയറി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് ഒളിച്ചോടലിന്റെ ചുരുളഴിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത മകളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചു പോയി എന്ന കുറ്റം ചുമത്തി് അമ്മയ്ക്കും കാമുകനുമെതിരെ പോലീസ് കേസെടുത്തു.
Discussion about this post