തിരുവനന്തപുരം: കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദരിക്കാന്‍ ഒരുങ്ങി ലോക പ്രവാസി മലയാളികള്‍. ഉമ്മന്‍ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബര്‍ 31-ാം തീയതിയാണ് പ്രവാസി മലയാളികള്‍ അദ്ദേഹത്തെ ആദരിക്കുന്നത്.
അമേരിക്ക, യൂറോപ്പ് ,ഗള്‍ഫ് ,ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതില്പരം മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 31 തീയതി വൈകീട്ട് 7- 30ന് (ഇന്ത്യന്‍ സമയം) ഓണ്‍ലൈന്‍ മീറ്റിങ് സംഘടിപ്പിക്കുന്നത്. ഗ്ലോബല്‍ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ തുടങ്ങി നിരവധി പ്രമുഖരാണ് ഈ പരിപാടിയില്‍ പങ്കുക്കൊള്ളുന്നത്.
ഇതിനു പുറമെ, പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്. വിവിധ ഫേസ്ബുക്ക് പേജുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി സൂമിലൂടെയാണ് സംഘടിപ്പിക്കുന്നത്. സൂം മീറ്റിംഗ് ലിങ്കും, പരിപാടിയുടെ പോസ്റ്ററും ഷെയര്‍ ചെയ്യുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിലൂടെ പൊതുജനങ്ങള്‍ക്കും സംവദിക്കാം.
പൊതുജനങ്ങള്‍ക്ക് ജോയിന്‍ ചെയ്യാനുള്ള ഐഡി
മീറ്റിംഗ് ഐഡി; 89350157169
പാസ്കോഡ്;OC@50
31 ഓഗസ്റ്റ്, 7:30 PM
Discussion about this post