പമ്പ: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരു ഭക്തന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.
കഴിഞ്ഞദിവസവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ തന്നെയാണ് ഇദ്ദേഹത്തിനും കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി വരണമെന്നാണ് ഭക്തര്‍ക്ക് നല്‍കിയിരിക്കുന്ന പൊതുവായ നിര്‍ദേശം. അല്ലെങ്കില്‍ നിലയ്ക്കലില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനാകണമെന്നാണ് ചട്ടം.
Discussion about this post