സുല്‍ത്താന്‍ബത്തേരി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപി വനിതാ നേതാവിനെ ഐറ്റം എന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് രാഹുല്‍ ഗാന്ധി എംപി. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
‘കമല്‍നാഥ് ജി എന്റെ പാര്‍ട്ടിയില്‍ നിന്നുളള ആളാണ്. എന്നാല്‍ വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിര്‍ഭാഗ്യകരമായിപ്പോയെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്.
കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഇമര്‍തി ദേവിയെ ആണ് കമല്‍നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ചിരുന്നത്. ഈ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ് തന്നെ രംഗത്ത് എത്തിയിരുന്നു.’ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’ എന്നുമാണ് കമല്‍നാഥ് പറഞ്ഞത്.
#WATCH Kamal Nath ji is from my party but personally, I don't like the type of language that he used…I don't appreciate it, regardless of who he is. It is unfortunate: Congress leader Rahul Gandhi on the former Madhya Pradesh CM's "item" remark pic.twitter.com/VT149EjHu0
— ANI (@ANI) October 20, 2020
Discussion about this post