കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസില്‍ പ്രതി ജോളി ജോസഫിന് ജാമ്യം. ഹൈക്കോടതിയാണ് ജോളിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം, ജോളിക്ക് പുറത്തിറങ്ങാനാകില്ല. മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാലാണ് ജോളി ജയിലില്‍ തന്നെ തുടരേണ്ടി വരിക.
നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചായില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരെയുള്ള മറ്റ് കേസുകള്‍.
റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് 2019 ഒക്ടോബര്‍ അഞ്ചിന് ജോളിയെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post