തിരുവനന്തപുരം: ചമ്രം പടിഞ്ഞിരുന്ന് രണ്ട് കുഞ്ഞുങ്ങളെയും മടിയിലിരുത്തി ചെറുചിരിയോടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്‌ഐ നേതാവുമായ പിഎ മുഹമ്മദ് റിയാസ് ആണ് ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
ഉല്‍സാഹത്തോടെ ചിരിക്കുകയും ഫോട്ടോയ്ക്ക് ആവേശത്തോടെ പോസ് ചെയ്യുകയും ചെയ്യുന്ന കുഞ്ഞുങ്ങളും അദ്ദേഹത്തിന്റെ ചിരിയും ചിത്രത്തെ മനോഹരമാക്കി. ഇതിന് പിന്നാലെ ആരാണ് ഈ കുട്ടികള്‍ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്.
പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് മുഖ്യമന്ത്രിയുടെ മടിയില്‍ ആവേശത്തോടെ ഇരിക്കുന്നത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്. ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ ചിത്രവും കുട്ടികളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
❤️
P A Muhammad Riyas यांनी वर पोस्ट केले मंगळवार, ६ ऑक्टोबर, २०२०
Discussion about this post