തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളിലേക്ക് 2020-2021 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലുളള ഐ.ടി.ഐ അഡ്മിഷന് 2020 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 80 ശതമാനം, എസ്.റ്റി വിഭാഗത്തിന് 10 ശതമാനം മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകളുളളത്. ഒക്ടോബര്‍ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക് ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്, അയ്യങ്കാളി ഭവന്, വെളളയമ്പലം, കവടിയാര്‍. പി.ഒ, തിരുവനന്തപുരം (ഫോണ്‍ 0471 2316680), ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട് (ഫോണ്‍ 0495 2371451), ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവരില്‍ നിന്നും വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്: ഫോണ്‍: 9947683806, 9446516428.
Discussion about this post