തിരുവനന്തപുരം: സംസ്ഥാനത്താകമാനം കോവിഡ് വ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്ന് നിഗമനം. നിലവില്‍ 2.29 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 84,497 പേര് കഴിഞ്ഞദിവസംവരെ ചികിത്സയിലുമുണ്ട്.
നേരത്തേ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സര്‍ക്കാരിന്റെ ഊഹ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റില്‍ സംസ്ഥാനത്ത് നടത്തിയ ജനസംഖ്യാധിഷ്ഠിത രോഗവ്യാപന പഠനവിവരം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കേരളത്തില്‍ പഠനം നടത്തിയത്. 1281 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. അതില്‍ 11 ശതമാനം പേരിലാണ് (0.8 ശതമാനം) രോഗം വന്നുപോയതിന്റെ ലക്ഷണങ്ങള്‍ കണ്ടതെന്നാണ് പറയുന്നത്.
നിലവില്‍ രോഗബാധ കണ്ടെത്തിയവരെക്കാള്‍ പത്തിരട്ടിപ്പേര്‍ക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകുമെന്നാണ് പറയുന്നത്. മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ മേയില്‍ നടത്തിയ പഠനത്തെക്കാള്‍ ഓഗസ്റ്റില്‍ രോഗവ്യാപനത്തോത് 2.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍, ദേശീയ ശരാശരിയെക്കാള്‍ താഴെയാണുതാനും. സംസ്ഥാനത്ത് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നിരക്ക് കുറയ്ക്കാനായതെന്നാണു വിലയിരുത്തല്‍.
Discussion about this post