തൃശ്ശൂര്‍: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ചിറ്റിലങ്ങാട് വച്ചു ഇന്നലെ രാത്രി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രദേശിക ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്.
സനൂപിന്റെ സ്വദേശമാണ് ചൊവ്വന്നൂര്‍. അതേസമയം, ഹര്‍ത്താലില്‍ വാഹനങ്ങളൊന്നും തടയില്ലെന്നും എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാന്‍ ആഹ്വാനം ചെയ്യുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട സനൂപ്.
ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു പോയ സനൂപിനെ വല്ല്യമ്മയാണ് വളര്‍ത്തിയത്. വല്ല്യമ്മയുടെ കുടുംബത്തോടൊപ്പമാണ് സനൂപ് ഇത്രയും കാലം ജീവിച്ചതും. കൊവിഡ് കാലത്തെ സേവനപ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായിരുന്ന സനൂപ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രിയങ്കരനായിരുന്നു.
Discussion about this post