തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 24, കണ്ണൂര്‍ 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്‍ഗോഡ് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്‍, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു
രോഗം ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ദിവസവും നൂറിന് അടുത്താണ് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം. അതേസമയം സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 813 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Discussion about this post