കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയും പീഡനത്തിനിരയായതായി പരാതി. പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പറശ്ശിനിക്കടവ് കൂട്ടബലാത്സഗക്കേസില് പെണ്‍കുട്ടികളുടെ അച്ഛന് ഉള്‍പ്പെടെയുളള 7 പേരെ അറസ്റ്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ 12പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുളളവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. 19 പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്.
Discussion about this post