കാസർകോട്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളിലെ അന്വേഷണത്തിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരെയും ചേർത്താണ് അന്വേഷണ സംഘത്തെ വിപുലപ്പെടുത്തിയത്.
കാസർകോട് എസ്പി ഡി ശിൽപ്പ, കൽപ്പറ്റ എഎസ്പി വിവേക് കുമാർ, ഐആർ ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ്മ എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സഹായിക്കാനാണ് പോലീസ് സംഘത്തേയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അതിനിടെ നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീനെതിരെ അഞ്ച് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ എംഎൽഎ ക്കെതിരെ 68 വഞ്ചന കേസുകളായി.
Discussion about this post