അഴീക്കല്‍: കൊല്ലം അഴീക്കലില്‍ ബോട്ട് മറിഞ്ഞ് അപകടം. ഒരാള്‍ അപകടത്തില്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ടാണ് അറിഞ്ഞ് അപകടമുണ്ടായത്. അതേസമയം, മൂന്ന് പേര് നീന്തി രക്ഷപ്പെടുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന ശ്രായിക്കോട് സ്വദേശി സുതനാണ് മരിച്ചത്. ദിയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
മത്സ്യതൊഴിലാളിയായ കൊല്ലം ആലപ്പാട് ശ്രായിക്കാട് അശോകന് എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്. അതിശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. ബോട്ടുടമസ്ഥനായ അശോകനെയും കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന ദിലീഷ്, കൊച്ചു കുട്ടന് സനാതന്‍ എന്നിവര്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Discussion about this post