തിരുവനന്തപുരം: എൻഐഎ മന്ത്രി കെടി ജലീലിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താനെന്ന് റിപ്പോർട്ട്. ഇക്കാര്യം തെളിയിക്കുന്ന രേഖ കൈരളി ന്യൂസ് പുറത്തുവിട്ടു. യുഎപിഎ സെക്ഷൻ- 16 ,17 ,18 എന്നീ വകുപ്പുകൾ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്.
ഡിവൈഎസ്പി രാധാകൃഷ്ണപിള്ള നൽകിയ നോട്ടീസിന്റെ പകർപ്പ് സഹിതമാണ് കൈരളി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രേഖപ്പെടുത്തിയത് സാക്ഷി മൊഴി മാത്രമെന്നാണ് സൂചന.
മന്ത്രിയുടേത് മാത്രമല്ല, നൂറിലേറെ സാക്ഷികളുടെ മൊഴികളാണ് എൻഐഎ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post