കോഴിക്കോട്: കോഴിക്കോട് കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര് മരിച്ചു. കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന് (69), വയനാട് കൊന്നച്ചല്‍ സ്വദേശി ജോസഫ് (85) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മരിച്ച രവീന്ദ്രന് കരള്‍ രോഗമുണ്ടായിരുന്നു. ജോസഫിന് കരള്‍-വൃക്ക രോഗങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് പഞ്ചായത്തംഗം മരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റികളുടെ അധ്യക്ഷന്‍ സി വില്‍ഫ്രഡ് ആണ് മരിച്ചത്. 56 വയസായിരുന്നു. 2 വര്‍ഷത്തിലേറെയായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്ക്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വീട്ടുവളപ്പില്‍ നടത്തും. പത്ത് ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post