വടക്കാഞ്ചേരി: പാലക്കാട് എസ്ഐയെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്.ഐ മുനിദാസ് (48) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മുനിദാസിന്റെ സഹോദരന് ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുനിദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന മാതാവ് രോഗബാധയെത്തുടര്‍ന്ന് തുടര്‍ന്ന് സഹോദരെന്റ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കുടുംബ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നുവെന്നാണ് വിവരം. അഞ്ചു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു മുനിദാസ്. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്ഐയായ മുനിദാസ് മുന്‍പ് ജോലി ചെയ്തിരുന്നത് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലായിരുന്നു. എന്നാല്‍ വടക്കാഞ്ചേരി പോലീസ് ക്വാട്ടേഴ്സില്‍ നിന്ന് താമസം മാറിയിട്ടുണ്ടായിരുന്നില്ല. വടക്കാഞ്ചേരി പോലീസ് തുടര്‍നടപടി സ്വീകരിച്ചു വരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1056)
Discussion about this post