കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് മണ്ഡം കമ്മിറ്റി ഓഫീസിന് നേരെ സ്റ്റീല്‍ ബോംബേറ്. സംഭവ സ്ഥലത്ത് ഇന്ന് ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെ രാത്രിയിലാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
അതേസമയം, വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നുവെന്നും അതിന് പിന്നാലയാണ് ആക്രമണം നടന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ച് രംഗത്തെത്തി.
Discussion about this post