മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
റുസൈലിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെടുന്ന ഇരുപത്തിയഞ്ചാമത്തെ പ്രവാസി മലയാളിയാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി.
Discussion about this post