കോഴിക്കോട്: സംസ്ഥാനത്തെ ബസുകളുടെ വാഹന നികുതി പുര്‍ണ്ണമായും ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. സ്കൂള്‍ ബസുകളുടെയും, സ്വകാര്യബസുകളുടെയും, ടൂറിസ്റ്റ് ബസ്സുകളുടെയും വാഹന നികുതിയാണ് ഒഴിവാക്കിയത്. ആറു മാസത്തെ നികുതിയാണ് ഒഴിവാക്കിയത്.
ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കും, ജൂലായ് മുതലുള്ള മൂന്ന് മാസത്തേതും എന്ന രീതിയില്‍ ആകെ ആറുമാസത്തെ നികുതിയാണ് ഒഴിവാക്കിയത്. സര്‍ക്കാരിന് ഈ തീരുമാനം മൂലം വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.. 44 കോടിയുടെ രൂപയുടെ വരുമാനമാണ് തീരുമാനത്തിലൂടെ നഷ്ട്മാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് ബസ് ഉടമകള്‍ സര്‍ക്കാറുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത്രയും സഹായങ്ങള്‍ ചെയ്തിട്ടും സര്‍വ്വീസ് നടത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്കി.
Discussion about this post